I am Ajin, I write in my spare time about anything and everything that crosses my mind. I share my original works and thoughts. I'll try to keep it bilingual (English/Malayalam) as long as I am any good at both of 'em or until the day I get skilled at another lingo.
Tuesday, October 29, 2013
Sunday, October 27, 2013
You broke 'mine' which was yours ! (Malayalam)
നീ തകർത്ത 'എന്റെ നിന്റേതു'
അറിയാതെ ഒന്നുമേ അറിയാതെ
എൻ ഉള്ളിൽ എരിയും കനലെ
പറയാതെ ഞാൻ പറയാതെ
എന്നിൽ ഒഴുകും കണ്ണീരെ
എൻ ഉള്ളിൽ എരിയും കനലെ
പറയാതെ ഞാൻ പറയാതെ
എന്നിൽ ഒഴുകും കണ്ണീരെ
കണ്ടതല്ലേ നാം കണ്ടതല്ലേ
പ്രണയം കണ്ണ്കളിൽ സ്ഫുരണങ്ങളായി
തന്നതല്ലേ നാം തന്നതല്ലേ
പരസ്പരം ഹൃദയം കരങ്ങളിലായി
പ്രണയം കണ്ണ്കളിൽ സ്ഫുരണങ്ങളായി
തന്നതല്ലേ നാം തന്നതല്ലേ
പരസ്പരം ഹൃദയം കരങ്ങളിലായി
തകർത്തില്ലേ നിർധാഷണ്യം എന്നെ നീ
ഇമച്ചിമ്മി കെടുത്തിയില്ലേ ഈ പ്രണയത്തീ
ഇമച്ചിമ്മി കെടുത്തിയില്ലേ ഈ പ്രണയത്തീ
കിതക്കുന്നു സാധു ഞാൻ ഒടുവിലായി
തിക്കുന്ന ഹൃത്തിൻ മിടുപ്പുമായി
തിക്കുന്ന ഹൃത്തിൻ മിടുപ്പുമായി
Pretending that I've forgotten you ! And yes, forever is a lie !
Thursday, October 3, 2013
Scent of Midnight
പാതിരാവിന്റെ
സുഗന്ധം!
നിമിഷങ്ങൾ നിമിഷങ്ങൾ ഒഴുകി മാറി,
നിന്നോർമ്മ മാത്രം മാറിയില്ല!
സുന്ദരി നീയൊരു അപ്സരസോ?
ഏഴഴകുള്ള മാൻകിടാവോ?
പാരിജാതത്തിന്റെ മണം കവർന്നെത്തുന്ന
പാതിരക്കാറ്റിന്റെ സുഗന്ധമേ നീ
നിശയിൽ വിരിഞ്ഞൊരു നിശാഗന്ധി നീ.
ഒരിക്കൽക്കൂടി കണ്ടിടുവാൻ ഞാൻ
ഒരുപാടേറെ ആശിച്ചുപ്പോയി.
ഹൃത്തിൽ തീരാവേദന നല്കി നീ,
എവിടെപ്പോയി മറഞ്ഞു എൻ മയൂരമേ?
അഴലിൻ വിപഞ്ചികമീട്ടി
നിന്നെയും തേടി
അലയുകയാനിന്നു ഞാൻ
അലയുകയാനിന്നു ഞാൻ!
We try to forget the people who we know can never be forgotten, I see your face, hear your voice, feel your aromatic presence where ever I go! But I want my memories about you send so far, far away into the oblivion!
Labels:
english,
environment,
fragrance,
heart,
literature,
love,
midnight,
poem,
romantic,
scent,
trust
Location
Dubai - United Arab Emirates
Wednesday, October 2, 2013
You are just a dream ! (Malayalam)
നീയൊരു സ്വപ്നം
ഈ നിമിഷാർദ്ര നേരത്തിൽ
ഉരുവിട്ട ചില വാക്കല്ലിതെൻ തോഴി
സാന്ദ്രമാം യാമത്തിൻ
ലഹരിയിലുമല്ലിതെൻ തോഴി
നിൻ ചുണ്ടിൻ ഒരു കോണിൽ
വിരിയും പുഞ്ചിരി നിൻ
ആർദ്ര മിഴികളിൽ
ചെന്നണയും നേരം
നൊമ്പരക്കനലാൽ ഉരുകിയെരിയും
എൻ അകതാരിൽ സ്വാന്ത്വനമഴയായി
കുളിരായി പെയ്തിരങ്ങും
നീയൊരു സുന്ദരനിനവായി!
From being my dream to nightmare, you just waltzed in with all the grace and waltzed out smooth with all the classy moves just like a poised ballerina.
Location
Dubai - United Arab Emirates
Tuesday, October 1, 2013
Killed the nature, so this poem (Malayalam)
പ്രകൃതിയെ കൊന്നൊരു കവിത!
നീർത്തൊടി തന്നിൽ നീരാടും നേരം
നീർകുമിള ചങ്ങലകളാലെന്നെയാരോ
നീർപ്പരപ്പിലേക്ക് വലിച്ചുയർത്തിയപ്പോൾ
മുങ്ങി നിവർന്ന് ഞാനെൻ
ശ്വാസനാളത്തിൻ ദാഹമകറ്റുവാൻ നോക്കീടവേ
എൻ മെയ്യിൽ തഴുകും
പായൽപരപ്പ് ഞാൻ കണ്ടില്ലവിടെ
ചാഞ്ഞും ചരിഞ്ഞും ശ്രിംഗരിച്ചീടുന്ന
തേന്മാവിൻ ചില്ലയും ഇല്ലിപ്പോളവിടെ
അപൂപ്പൻ കൽപടവുകളേ നിങ്ങളിന്നെവിടെ?
ജലകന്യകപോൽ സുന്ദരിയാം
താമരപ്പൂവേ നീയും മാഞ്ഞേ പോയോ?
ഏതോ കിനാവിൻക്കോണിൽ നിന്നും
ഉതുർന്നു വീണ നിഴൽപോലെയെൻ
ജീവിതമാം നിമിഷകാവ്യത്തിൻ അർത്ഥങ്ങൾ
എൻ നഷ്ടബോധത്തിൻ ഓർമകളായി.
Location
Dubai - United Arab Emirates
Subscribe to:
Comments (Atom)





