Here is the letter which I couldn't send to MT........ (Tried the official site but couldn't get through so I just thought of putting it up here)
![]() |
| Shri M.T. Vasudevan Nair |
എത്രയും ബഹുമാനപെട്ട എം ടി സർ,
ഇങ്ങനെ ഒരു വെബ്സൈറ്റൊ മറ്റു എന്തെങ്കിലും ഉപാധിയോ കാണണമേ താങ്കളുമായി സംസാരിക്കാൻ എന്ന് ഞാൻ ഒരു നിമിഷം അറിയാതെ ആഗ്രഹിച്ചു പോയി.
എന്തും ഇന്നു വിരൽ തുമ്പിൽ ലഭ്യം എന്ന് വരുകിലും ഞാൻ അധികം ഒന്നും ചിന്തിച്ചതോ പഠിച്ചതോ ഇല്ല വടക്കൻ വീരഗാഥയിലെ ചന്തു, ബാലനായിരുന്ന എന്നോട് പറഞ്ഞ എം ടി എന്ന മഹാപ്രതിഭാസത്തെ കുറിച്ചു, പത്താം ക്ലാസ്സില് വായിച്ചു കളഞ്ഞ ഇരുട്ടിൻറെ ആതാമാവല്ലാതെ അങ്ങയുടെ മറ്റൊരു കൃതിയും എനിക്ക് ഇതുവരെ വായിച്ചറിയുവാൻ കഴിഞ്ഞില്ലല്ലോ എന്നൊരു വിഷമം എനിക്കിന്നു ഇല്ലാതെയില്ല. ഞാൻ ഈ കത്ത് എഴുതുവാൻ ഉള്ള പ്രധാന കാരണം മനോരമ ഓണ്‍ലൈനിൽ രണ്ടാമൂഴത്തെ പറ്റിവന്ന ലേഖനം ആണ്. മലയാള സാഹിത്യ തറവാടിന്റെ പ്രൗഢി ഒട്ടൊഴിയാതെ ആവാഹിച്ച അങ്ങയുടെ വ്യക്തിപ്രഭയുടെ മുന്നിൽ പിടിച്ചുനില്ക്കുവാൻ ഈയുള്ളവന്റെ വൃഥാ ശ്രമം മാത്രമാണ് ഈ വലിയ വർത്തമാനം എന്നു അങ്ങേക്ക് മനസ്സിലായിക്കാണുമല്ലോ.
അങ്ങയെ പറ്റി പറഞ്ഞിട്ടുള്ള വര്ത്തമാനശകലങ്ങൾ ഒന്നൊഴിയാതെ കേട്ടിട്ടുള്ള എനിക്ക് വീണ്ടും വീണ്ടും അങ്ങയോടുള്ള ബഹുമാനം ഏറിവന്നു കൊണ്ടിരിക്കുന്നു.
ഭീമനെയും ചന്തുവിനെയും പോലുള്ള ചരിത്രം തഴഞ്ഞ 'പാവങ്ങൾക്ക്' ശാപമോക്ഷം കൊടുക്കാൻ ഭൂജാതനായ ഏതോ പുരാതന മുനിയോ അങ്ങ്? ഒരു പക്ഷേ താങ്കൾ ജനിച്ചത്‌ത്തന്നെ മനുഷ്യമനസ്സിൽ സ്ഥാനം നഷ്ടപ്പെട്ട ഹതഭാഗ്യരുടെ ഭൂതകാലം തിരുത്തി എന്നെപ്പോലുള്ള സാധാരണക്കാരുടെ മനസ്സിന്റെ സ്മ്രിതിപരപ്പിൽ തൂവെള്ള തൂവല്കൊണ്ട് നാനാനിറത്തിലുള്ള ഭാവിയായി…അക്ഷരചിത്രങ്ങളായി ആലേഖനം ചെയ്യുവാൻ മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നതിൽ തെറ്റുണ്ടോ? ആരെങ്കിലും യൂദാസിന്റെ കളങ്കം വെളുപ്പിക്കാൻ ഒരു 'തൂങ്ങിയാടിയ ചരിതം' എഴുതിയാൽ അത് വടക്കൻവീരഗാഥപ്പോലെ ഫലിക്കണം എന്നില്ല, ചരിത്ര വസ്തുതകളെ ലവലേശം വളച്ചൊടിക്കാതെ ഒരു ചിന്ത വിസ്ഫോടനം വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്ന അങ്ങയുടെ അറിവും പാണ്ടിത്യവും എന്നും ഈ ലോകസാഹിത്യത്തിന്റെ മഹാഭാഗ്യമാണ്. ഇനിയും ഉണ്ട് അനേകം അനേകം ഭീമന്മാർ അങ്ങയുടെ തൂലിക സ്പര്ശനത്താൽ ശാപമോക്ഷം കാത്ത്.
സ്നേഹാധരവോടെ,
അജിൻ ജോർജ്ജ്

No comments:
Post a Comment